---
title: "അടക്കാത്തോടിലെ 6 വയസ്സുകാരൻ സുൽത്താൻ്റെ ജീവൻ രക്ഷിക്കാൻ കേളകം ഫാമിലി വാട്സാപ്പ് കൂട്ടായ്മയുടെ ധനസഹായം"
english_title: "Kelakam Family WhatsApp Group Donates Money To Sultan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247232/kelakam-family-whatsapp-group-donates-money-to-sultan"
published_at: "2024-11-04T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728e0bb06372_sulthan.jpg"
keywords: []
---

# അടക്കാത്തോടിലെ 6 വയസ്സുകാരൻ സുൽത്താൻ്റെ ജീവൻ രക്ഷിക്കാൻ കേളകം ഫാമിലി വാട്സാപ്പ് കൂട്ടായ്മയുടെ ധനസഹായം

> **Lead Summary:** കേളകം: അടക്കാത്തോടിലെ ഓട്ടോ ഡ്രൈവർ സിയാദിൻ്റെ മകൻ 6 വയസ്സുകാരൻ സുൽത്താൻ്റെ ജീവൻ രക്ഷിക്കാൻ കേളകം ഫാമിലി വാട്സാപ്പ് കൂട്ടായ്മയുടെ ധനസഹായം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സുൽത്താന്റെ ചികിത്സ ആവശ്യങ്ങൾക്കായി കേളകത്ത് ചികിത്സ കമ്മിറ്റി രൂപീകരിച്ച് ധന സമാഹരണം നടന്നു വരികയാണ്. കേളകം ഫാമിലി വാട്സാപ്പ് കൂട്ടായ്മയിലൂടെ സമാഹരിച്ച 27,200 രൂപ ചികിത്സ കമ്മിറ്റിക്ക് കൈമാറി.

## Article Content

കേളകം: അടക്കാത്തോടിലെ ഓട്ടോ ഡ്രൈവർ സിയാദിൻ്റെ മകൻ 6 വയസ്സുകാരൻ സുൽത്താൻ്റെ ജീവൻ രക്ഷിക്കാൻ കേളകം ഫാമിലി വാട്സാപ്പ് കൂട്ടായ്മയുടെ ധനസഹായം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സുൽത്താന്റെ ചികിത്സ ആവശ്യങ്ങൾക്കായി കേളകത്ത് ചികിത്സ കമ്മിറ്റി രൂപീകരിച്ച് ധന സമാഹരണം നടന്നു വരികയാണ്. കേളകം ഫാമിലി വാട്സാപ്പ് കൂട്ടായ്മയിലൂടെ സമാഹരിച്ച 27,200 രൂപ ചികിത്സ കമ്മിറ്റിക്ക് കൈമാറി.

രാജേഷ് കേളകം, ദീപ സുരേഷ്, ജോഷിയ കളപ്പുരയ്ക്കൽ, വിനോദ് കളപ്പുരയ്ക്കൽ, സലാം പി എ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. മുൻപും കേളകം ഫാമിലി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247232/kelakam-family-whatsapp-group-donates-money-to-sultan)