---
title: "തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകള്‍ ഓഫ്‌ലൈനായി നടക്കും"
english_title: "10,11,12 classes start tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24727/101112-classes-start-tomorrow"
published_at: "2022-02-06T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff404c6a660_images - 2022-02-06T085802.775.jpeg"
keywords: []
---

# തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകള്‍ ഓഫ്‌ലൈനായി നടക്കും

> **Lead Summary:** തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകള്‍ ഓഫ്‌ലൈനായി രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കും.

## Article Content

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകള്‍ ഓഫ്‌ലൈനായി രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കും.

സ്‌കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച്‌ തിരിച്ച്‌ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.

സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ മുന്‍പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24727/101112-classes-start-tomorrow)