---
title: "കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു"
english_title: "kottayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247270/kottayam"
published_at: "2024-11-05T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729823c6f6b0_download_(17).jpeg"
keywords: []
---

# കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു

> **Lead Summary:** കോട്ടയം: കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. കോട്ടയം മറവൻതുരുത്തിലാണ് സംഭവം. ശിവപ്രസാദത്തിൽ ഗീത മകൾ ശിവ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ ഭർത്താവ് വൈക്കം സ്വദേശി നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

കോട്ടയം: കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. കോട്ടയം മറവൻതുരുത്തിലാണ് സംഭവം. ശിവപ്രസാദത്തിൽ ഗീത മകൾ ശിവ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ ഭർത്താവ് വൈക്കം സ്വദേശി നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് നിതിനും ശിവപ്രിയയും അകന്നാണ് കഴിഞ്ഞിരുന്നത്. ശിവപ്രിയ സ്വന്തം വീട്ടിലായിരുന്നു താമസം. ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകൾ നിതിനൊപ്പവും. കൊലയ്ക്ക് പിന്നാലെ നിതിൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247270/kottayam)