---
title: "വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി"
english_title: "Pinaray vijayan returned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24734/pinaray-vijayan-returned"
published_at: "2022-02-06T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff4823c0eff_images - 2022-02-06T093130.876.jpeg"
keywords: []
---

# വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി

> **Lead Summary:** തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി.

## Article Content

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി.

അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്കും ഗള്‍ഫ് എക്സ്പോയില്‍ പങ്കെടുത്തതിനും ശേഷമാണ് മുഖ്യമന്ത്രിയുടെ മടക്കം. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

ജനുവരി പതിനഞ്ചിനാണ് മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു. ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. പത്തുവരെ നീളുന്ന കേരളവാരത്തില്‍ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉല്‍പ്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍, നിക്ഷേപം, ബിസിനസ് അവസരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ ശിവശങ്കറും സ്വപ്‌ന സുരേഷും നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നുണ്ടായ വിവാദത്തിലും പ്രതികരണമുണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24734/pinaray-vijayan-returned)