---
title: "രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്"
english_title: "Covid 19 update india feb 6"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24742/covid-19-update-india-feb-6"
published_at: "2022-02-06T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff563c53724_images - 2022-02-06T103140.200.jpeg"
keywords: []
---

# രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

> **Lead Summary:** ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിന് ശേഷം ഇതാദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.

## Article Content

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിന് ശേഷം ഇതാദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.

1,07,474 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ 16 ശതമാനം കുറവുണ്ടായി. രോഗികളുടെ എണ്ണത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്.

7.9 ശതമാനത്തില്‍ നിന്നും 7.4 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. 865 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. 2,13,246 പേരാണ് കഴിഞ്ഞ ദിവസം കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 12,25,011 പേരാണ് നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച്‌ ഇതുവരെ 5,01,979 പേര്‍ രാജ്യത്ത് മരിച്ചിട്ടുണ്ട്. 1,69,46,26,697 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം 1.27 ലക്ഷമായി കുറഞ്ഞിരുന്നു. ഒമിക്രോണിന്റെ തീവ്രവ്യാപനം അവസാനിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24742/covid-19-update-india-feb-6)