---
title: "കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് പരിസമാപ്തി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247519/kannur"
published_at: "2024-11-06T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b0994c2c62_09beb64c-3cd8-4437-a8aa-691b5c054902.jpeg"
keywords: []
---

# കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് പരിസമാപ്തി

> **Lead Summary:** കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാമാസ പാട്ടുത്സവം കളത്തിലരി ചടങ്ങോടെ പരിസമാപ്തിയായി. ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമിമത്വത്തിൽ തിരുവത്താഴത്തിനുള്ള അരിഅളവോടെയാണ് ആരംഭിച്ചത്. രാവിലെ ഉഷ: പാട്ട് , നവകപൂജ, നവകാഭിഷേകം, ഉച്ചപ്പാട്ട് വൈകു: മരുതായി സതീശൻ നമ്പ്യാർ, ശ്രീനാഥ് മരുതായി എന്നിവർ ചേർന്ന് പ്രകൃതിദത്ത വർണങ്ങളായ അരിപ്പൊടി, കരിപ്പൊടി, പച്ചപ്പൊടി, മഞ്ഞൾ പൊടി , ചുവപ്പ് പൊടി എന്നിവ ഉപയോഗിച്ച് കളം വരയൽ നടന്നു. തുടർന്ന് കാളിമുദ്ര, അത്താഴപ്പൂജയ്ക്ക് ശേഷം വടക്കേ കാവിലേക്കെഴുന്നള്ളത്ത്, നാഗപ്പാട്ട്, തിരിച്ചെഴുന്നള്ളത്ത്, കളംപൂജ, കളം മായ്ക്കൽ എന്നീ ചടങ്ങുകൾ നടന്നു. തുടർന്ന് പ്രസാദ വിതരണവും നടന്നു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും മേൽ ശാന്തി ഇ.എൻ. നാരായണൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിച്ചു.

## Article Content

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാമാസ പാട്ടുത്സവം കളത്തിലരി ചടങ്ങോടെ പരിസമാപ്തിയായി. ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമിമത്വത്തിൽ തിരുവത്താഴത്തിനുള്ള അരിഅളവോടെയാണ് ആരംഭിച്ചത്. രാവിലെ ഉഷ: പാട്ട് , നവകപൂജ, നവകാഭിഷേകം, ഉച്ചപ്പാട്ട് വൈകു: മരുതായി സതീശൻ നമ്പ്യാർ, ശ്രീനാഥ് മരുതായി എന്നിവർ ചേർന്ന് പ്രകൃതിദത്ത വർണങ്ങളായ അരിപ്പൊടി, കരിപ്പൊടി, പച്ചപ്പൊടി, മഞ്ഞൾ പൊടി , ചുവപ്പ് പൊടി എന്നിവ ഉപയോഗിച്ച് കളം വരയൽ നടന്നു. തുടർന്ന് കാളിമുദ്ര, അത്താഴപ്പൂജയ്ക്ക് ശേഷം വടക്കേ കാവിലേക്കെഴുന്നള്ളത്ത്, നാഗപ്പാട്ട്, തിരിച്ചെഴുന്നള്ളത്ത്, കളംപൂജ, കളം മായ്ക്കൽ എന്നീ ചടങ്ങുകൾ നടന്നു. തുടർന്ന് പ്രസാദ വിതരണവും നടന്നു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും മേൽ ശാന്തി ഇ.എൻ. നാരായണൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247519/kannur)