---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു യു.ഡി.ഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247538/kannur"
published_at: "2024-11-06T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b19c4b7794_3742a2aa-19a7-4255-be99-0405b297b927.jpeg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു യു.ഡി.ഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി 

> **Lead Summary:** **കണ്ണൂർ** :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.ഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി .ജില്ലാ യു.ഡി.എഫ് കൺവീനർ അഡ്വ : അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.ഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി .ജില്ലാ യു.ഡി.എഫ് കൺവീനർ അഡ്വ : അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു.

കെ സുധാകരൻ എം പി അനുവദിച്ച ഹൈമാസ് ലൈറ്റിന് അനുമതി നൽകാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ,പദ്ധതി വിഹിതം വെട്ടി കുറച്ചത് പിൻവലിക്കുക, ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ഫണ്ട് അനുവദിക്കുക, മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കുക, പഞ്ചായത്ത് ഓഫീസിലെ ഒഴിവുകൾ യഥാസമയം നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ സമരം സംഘടിപ്പിച്ചത്. പരിയാരം പഞ്ചായത്ത് യുഡിഫ് ചെയർമാൻ പി ടി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.  ഈ ടി   രാജീവൻ, പി സാജിത, പി വി സജീവൻ, പി വി അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു. ചിതപ്പിലെ പൊയിൽ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247538/kannur)