---
title: "ധർമശാലയിൽ കോഫീ ഹൗസ്. ഇവൻ്റ് ആൻഡ് കാറ്ററിംഗ് സർവ്വീസ് ഓഫീസ്  ഉദ്ഘാടനം ചെയ്തു"
english_title: "thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247550/thalassery"
published_at: "2024-11-06T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b22a682d7b_4c947a4b-0adf-4664-9f87-6b2423fe6f51.jpeg"
keywords: []
---

# ധർമശാലയിൽ കോഫീ ഹൗസ്. ഇവൻ്റ് ആൻഡ് കാറ്ററിംഗ് സർവ്വീസ് ഓഫീസ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തലശ്ശേരി** : കോഫീ ഹൗസ്. ഇവൻ്റ് ആൻഡ് കാറ്ററിംഗ് സർവ്വീസ് ഓഫീസ് ധർമശാലയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോഫി ഹൗസ് ഇന്ന് അതിൻ്റെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ പാതയിലാണ്. അതിൻ്റെ ഭാഗമായാണ് ഇന്ത്യൻ കോഫീ ഹൗസിൻ്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്ന എല്ലാ പട്ടണങ്ങളിലും ഓഫിസ് തുറന്ന് ഇവൻ്റ് ആൻഡ് കാറ്ററിങ് സർവ്വീസ് തുടങ്ങുന്നത്.

## Article Content

**തലശ്ശേരി** : കോഫീ ഹൗസ്. ഇവൻ്റ് ആൻഡ് കാറ്ററിംഗ് സർവ്വീസ് ഓഫീസ് ധർമശാലയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോഫി ഹൗസ് ഇന്ന് അതിൻ്റെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ പാതയിലാണ്. അതിൻ്റെ ഭാഗമായാണ് ഇന്ത്യൻ കോഫീ ഹൗസിൻ്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്ന എല്ലാ പട്ടണങ്ങളിലും ഓഫിസ് തുറന്ന് ഇവൻ്റ് ആൻഡ് കാറ്ററിങ് സർവ്വീസ് തുടങ്ങുന്നത്.

വിവാഹം, വിവാഹ നിശ്ചയം, മറ്റ് എല്ലാ ആഘോഷങ്ങൾക്കും എല്ലാ തരത്തിലുള്ള ഭക്ഷണവും വീടുകളിൽ എത്തി പാചകം ചെയ്തു കൊടുക്കുകയും പന്തൽ ഉൾപ്പെടെ ഏറ്റെടുത്ത് നടത്തുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിൽ സംഘം പ്രസിഡൻ്റ് എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മുഖ്യാതിഥിയായി. സംഘം സെക്രട്ടറി വി കെ ശശിധരൻ, KCEU സംസ്ഥാന സെക്രട്ടറി എം എം മനോഹരൻ, ഡയറക്ടർ പി പ്രവീൺ, കെ ടി അജയൻ,സി അനിൽകുമാർ, ഷറീഷ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247550/thalassery)