---
title: "ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരട്ട വിജയം കൊയ്ത മാടത്തിയിൽ എൽ പി സ്കൂളിൽ വിജയാഘോഷം"
english_title: "Victory Celebrations At LP School In Madathi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247613/victory-celebrations-at-lp-school-in-madathi"
published_at: "2024-11-06T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b631e55467_MADATHIL.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരട്ട വിജയം കൊയ്ത മാടത്തിയിൽ എൽ പി സ്കൂളിൽ വിജയാഘോഷം

> **Lead Summary:** ഇരിട്ടി: ഉപജില്ലാ കലോത്സവത്തിൽ എൽ പി ജനറൽ വിഭാഗത്തിലും എൽ പി അറബിക് വിഭാഗത്തിലും ഫസ്റ്റ് റണ്ണേഴ്സ് അപ്പ് നേടിയ മാടത്തിയിൽ എൽ പി സ്കൂളിൽ വിജയാഘോഷം സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, വൈസ് പ്രസിഡണ്ട് അഡ്വ വിനോദ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രമീള, തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു. കലാ പ്രതിഭകളെയും ശാസ്ത്രോത്സവത്തിൽ മിന്നും വിജയം നേടിയ ശാസ്ത്ര പ്രതിഭകളെയും മെഡൽ നൽകി അനുമോദിച്ചു.

## Article Content

ഇരിട്ടി: ഉപജില്ലാ കലോത്സവത്തിൽ എൽ പി ജനറൽ വിഭാഗത്തിലും എൽ പി അറബിക് വിഭാഗത്തിലും ഫസ്റ്റ് റണ്ണേഴ്സ് അപ്പ് നേടിയ മാടത്തിയിൽ എൽ പി സ്കൂളിൽ വിജയാഘോഷം സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, വൈസ് പ്രസിഡണ്ട് അഡ്വ വിനോദ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രമീള, തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു. കലാ പ്രതിഭകളെയും ശാസ്ത്രോത്സവത്തിൽ മിന്നും വിജയം നേടിയ ശാസ്ത്ര പ്രതിഭകളെയും മെഡൽ നൽകി അനുമോദിച്ചു.

പായം പഞ്ചായത്ത് മെമ്പർ പി സാജിത്, സ്കൂൾ മാനേജർ പി സി ചന്ദ്രമോഹനൻ, മുൻ എച്ച് എം കെ.രാമചന്ദ്രൻ മാസ്റ്റർ, പ്രധാനഅധ്യാപിക കെ.കെ ചിന്താമണി ടീച്ചർ, പി ടി എ പ്രസിഡണ്ട് സജീഷ്, മദർ പി ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ്, ജനപ്രതിനിധികൾ, അധ്യാപകർ രക്ഷാകർതൃസമിതി അംഗങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. അധ്യാപകരായ രേഷ്ന പി.കെ , വിൻസി വർഗ്ഗീസ്, ഷൗക്കത്തലി.കെ, അമിത് ചന്ദ്ര, അഞ്ജന വി.വി ബിജില കെ, അർച്ചന പി, ഷഫീന പി നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247613/victory-celebrations-at-lp-school-in-madathi)