---
title: "പീഡനക്കേസ്: ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ തന്നെ വിശ്വസിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ നിവിൻ പോളി"
english_title: "Nivinpoli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247635/nivinpoli"
published_at: "2024-11-06T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b808ff2105_IMG-20241106-WA0028.jpg"
keywords: []
---

# പീഡനക്കേസ്: ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ തന്നെ വിശ്വസിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ നിവിൻ പോളി

> **Lead Summary:** **കൊച്ചി** : പീഡനക്കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ തന്നെ വിശ്വസിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ നിവിൻ പോളി. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് പോളി നന്ദി രേഖപ്പെടുത്തിയത്.

## Article Content

**കൊച്ചി** : പീഡനക്കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ തന്നെ വിശ്വസിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ നിവിൻ പോളി. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് പോളി നന്ദി രേഖപ്പെടുത്തിയത്.

നിവിൻ പോളിയുടെ കുറിപ്പിന്റെ പൂർണരൂപം 'എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടെയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി'.

താരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം ഇന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

നിവിനെ ആറാം പ്രതിയാക്കിയായിരുന്നു ഊന്നുകൽ പൊലീസിൻറെ എഫ്‌ഐആർ. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്തുണ്ടായിരുന്നില്ലെന്നും കണ്ടെത്തൽ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് ഒരു യുവതി പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നിവിനെതിരെ എറണാകുളം ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉടൻ തന്നെ മാധ്യമങ്ങളെ കണ്ട് പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നടക്കം നിവിൻ ആരോപിച്ചിരുന്നു.

പീഡനാരോപണത്തിൽ നടൻ ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നൽകിയിരുന്നു. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247635/nivinpoli)