---
title: "സി. കരുണാകരൻ നായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247680/peravoor"
published_at: "2024-11-07T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c2c51bea7a_bfed31ba-323f-43ab-9319-fc79452336b7.jpeg"
keywords: []
---

# സി. കരുണാകരൻ നായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ** : സിപിഐ നേതാവും 16 വർഷം പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന സി. കരുണാകരൻ നായരുടെ പതിമൂന്നാം ചരമ വാർഷിക ദിനം സിപിഐ ആഭിമുഖ്യത്തിൽ മുരിങ്ങോടിയിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : സിപിഐ നേതാവും 16 വർഷം പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന സി. കരുണാകരൻ നായരുടെ പതിമൂന്നാം ചരമ വാർഷിക ദിനം സിപിഐ ആഭിമുഖ്യത്തിൽ മുരിങ്ങോടിയിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു.

ജോസ് ആക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി. കെ. ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്ത്‌ അംഗം വി. ഗീത, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, വി. പത്മനാഭൻ, സി. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247680/peravoor)