---
title: "ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾ;മന്ത്രിമാരായ കെ രാധാകൃഷ്ണനും ,എ കെ ശശീന്ദ്രനും തിങ്കളാഴ്ച ഫാം സന്ദർശിക്കും"
english_title: "Wildlife animal attach at Aralam Farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24784/wildlife-animal-attach-at-aralam-farm"
published_at: "2022-02-06T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff89afc991d_Screenshot_2022-02-06-14-11-00-759_com.google.android.youtube.jpg"
keywords: []
---

# ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾ;മന്ത്രിമാരായ കെ രാധാകൃഷ്ണനും ,എ കെ ശശീന്ദ്രനും തിങ്കളാഴ്ച ഫാം സന്ദർശിക്കും

> **Lead Summary:**  തിരുവനന്തപുരം: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടിക വിഭാഗം - വനം വകുപ്പ് മന്ത്രിമാരായ കെ രാധാകൃഷ്ണനും ,എ കെ ശശീന്ദ്രനും തിങ്കളാഴ്ച ആറളം ഫാം സന്ദർശിക്കും. രാവിലെ 10 ന് ആറളം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജനപ്രധിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും.. 

## Article Content

 തിരുവനന്തപുരം: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടിക വിഭാഗം - വനം വകുപ്പ് മന്ത്രിമാരായ കെ രാധാകൃഷ്ണനും ,എ കെ ശശീന്ദ്രനും തിങ്കളാഴ്ച ആറളം ഫാം സന്ദർശിക്കും. രാവിലെ 10 ന് ആറളം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജനപ്രധിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും.. 

വനം - പൊതുമരാമത്ത് - പട്ടിക വർഗ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയും മന്ത്രിമാർക്കൊപ്പം ആറളത്തെത്തും. 

മതിൽ, സൗരോർജ വേലി തുടങ്ങി വിവിധ തരത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്ന പദ്ധതികളാണ് പരിഗണനയിലുള്ളത്. ദീർഘകാല ശാശ്വത പരിഹാരമാണ് ഈ വിഷയത്തിലുണ്ടാകേണ്ടതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞു കഴിഞ്ഞു മനുഷ്യ ജീവനും കൃഷിയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും മത്രി രാധാകൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ഫാമിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24784/wildlife-animal-attach-at-aralam-farm)