---
title: "സൗജന്യ യൂണിഫോം വിതരണ പദ്ധതി ഉദ്ഘാടനം 29ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247869/kannur"
published_at: "2024-11-08T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d5e94d42fa_download_(19).jpeg"
keywords: []
---

# സൗജന്യ യൂണിഫോം വിതരണ പദ്ധതി ഉദ്ഘാടനം 29ന്

> **Lead Summary:** **കണ്ണൂർ : **സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംമ്പർ 29ന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ രക്ഷാധികാരിയായും ക്ഷേമനിധി ബോർഡ് അംഗം വി ബാലൻ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**കണ്ണൂർ : **സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംമ്പർ 29ന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ രക്ഷാധികാരിയായും ക്ഷേമനിധി ബോർഡ് അംഗം വി ബാലൻ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247869/kannur)