---
title: "'തെളിവുണ്ട്, അന്വേഷണവും നടക്കണം': മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് തിരിച്ചടി; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247956/alappuzha"
published_at: "2024-11-08T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dc1ee78d41_images_(20).jpeg"
keywords: []
---

# 'തെളിവുണ്ട്, അന്വേഷണവും നടക്കണം': മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് തിരിച്ചടി; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

> **Lead Summary:** ആലപ്പുഴ:യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

## Article Content

ആലപ്പുഴ:യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പൊലീസ് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247956/alappuzha)