---
title: "കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനാചരണം;  സംഘാടകസമിതി  രൂപീകരിച്ചു"
english_title: "Ktjayakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247983/ktjayakrishnan"
published_at: "2024-11-08T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dd83916a24_1000036535.jpg"
keywords: []
---

# കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനാചരണം;  സംഘാടകസമിതി  രൂപീകരിച്ചു

> **Lead Summary:** **കൂത്തുപറമ്പ : **കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് കൂത്തുപറമ്പിൽ നടക്കുന്ന അനുസ്മരണ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു. മാക്കൂൽ പീടികയിൽ ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി മന്ദിരത്തിൽ നടന്ന സംഘാടകസമിതി യോഗം ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. രത്നാകരൻ ഉദ്ഘാടനം ചെയ്തു. ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി കെ സുരേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ : **കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് കൂത്തുപറമ്പിൽ നടക്കുന്ന അനുസ്മരണ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു. മാക്കൂൽ പീടികയിൽ ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി മന്ദിരത്തിൽ നടന്ന സംഘാടകസമിതി യോഗം ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. രത്നാകരൻ ഉദ്ഘാടനം ചെയ്തു. ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി കെ സുരേഷ് അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, ജില്ല വൈസ് പ്രസിഡണ്ട്മാരായ കെ. കെ ധനഞ്ജയൻ, സി. പി സംഗീത, പാനൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാൽ , യുവമോർച്ച സംസ്ഥാന സമിതി അംഗം മനോജ് പൊയിലൂർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247983/ktjayakrishnan)