---
title: "പൊറോറയിൽ വാറ്റ് കേന്ദ്രം തകർത്തു"
english_title: "Mattannurecciserange"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247994/mattannurecciserange"
published_at: "2024-11-08T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672de221d7db6_1000036557.jpg"
keywords: []
---

# പൊറോറയിൽ വാറ്റ് കേന്ദ്രം തകർത്തു

> **Lead Summary:** **മട്ടന്നൂർ :** രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പയ്യപ്പറമ്പ് പൊറോറ റോഡിൽ കവളയോട് ഭാഗത്തുള്ള മഹാഗണിക്കാട്ടിൽ അനധികൃതമായി നടത്തി വന്ന വാറ്റ് കേന്ദ്രവും 60 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. പ്രതികളെ കണ്ടെത്താനായില്ല.

## Article Content

**മട്ടന്നൂർ :** രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പയ്യപ്പറമ്പ് പൊറോറ റോഡിൽ കവളയോട് ഭാഗത്തുള്ള മഹാഗണിക്കാട്ടിൽ അനധികൃതമായി നടത്തി വന്ന വാറ്റ് കേന്ദ്രവും 60 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. പ്രതികളെ കണ്ടെത്താനായില്ല.

പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ ഉത്തമൻ, കെ ആനന്ദകൃഷ്ണൻ, പ്രിവന്റ്റ്റീവ് ഓഫീസർ പി വി സുലൈമാൻ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി വി റിജുൻ, കെ രാഗിൽ, വനിത സിവിൽ എക്സൈസ് ഓഫീസറായ ജി ദൃശ്യ തുടങ്ങിയവരും പങ്കെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കർശന നടപടി ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247994/mattannurecciserange)