---
title: "ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ "
english_title: "Bail verdict tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24801/bail-verdict-tomorrow"
published_at: "2022-02-06T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffa0d35f676_images - 2022-02-06T154952.634.jpeg"
keywords: []
---

# ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ 

> **Lead Summary:** അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് നാളെ നിര്‍ണായക ദിനം.ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷനും, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നല്‍കിയ മറുപടി പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷന്‍ രേഖാമൂലം കോടതിയില്‍ ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു.

## Article Content

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് നാളെ നിര്‍ണായക ദിനം.ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷനും, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നല്‍കിയ മറുപടി പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷന്‍ രേഖാമൂലം കോടതിയില്‍ ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു.

ഇതിലാണ് ദിലീപടക്കമുളളവര്‍ക്കെതിരെ തെളിവുകള്‍ നിരത്തിയത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്ബോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടിയേക്കണം എന്നാണ് ദിലീപ് സഹോദരന്‍ അനൂപിനോട് പറഞ്ഞത്. 2018 മേയില്‍ ആലുവ പൊലീസ് ക്ലബിന് മുന്നിലൂടെ പോകുമ്ബോള്‍ ഇവമ്മാരെയെല്ലാം കത്തിക്കണമെന്ന് ദിലീപ് പറഞ്ഞു. എ.വി ജോര്‍ജ്, എ.ഡി.ജി. പി സന്ധ്യാ എന്നിവര്‍ക്കായി രണ്ട് പ്ലോട്ടുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന സലീം എന്ന എന്‍ ആര്‍ ഐ ബിസിനസുകാരനോട് ദിലീപ് പറഞ്ഞതായി മൊഴിയുണ്ട്.

കോടതിയില്‍ വെച്ച്‌ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ ഒരു ബിഷപ്പിന് പണം കൊടുത്തതായി സുരാജിന്റെ മൊഴിയിലുണ്ട്. എന്നാല്‍ അക്കാര്യം ചോദിച്ചപ്പോള്‍ ദിലീപ് ബഹളം വെച്ചെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികള്‍ മറുപടി വാദം എഴുതി നല്‍കിയിരിക്കുന്നത്.

എന്‍ ആര്‍ ഐ ബിസിനസുകാരന്റെ മൊഴി പോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്. ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ട ഓഡിയോയിലുള്ള ശബ്ദം മിമിക്രിയാണന്നാണ് ദിലീപ് പറയുന്നത്.

പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് ഓഡിയോ കേള്‍ക്കുന്നത്‌ഇതിന്‍്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.ഓഡിയോ വിദഗ്ധരായവര്‍ പരിശോധിച്ച്‌ ആധികാരികത ഉറപ്പാക്കണമെന്നുമാണ് ദിലീപിന്‍്റെ വിശദീകരണം. ഇക്കാര്യങ്ങള്‍ പരിശോധിച്ചാകും നാളെ ജ .പി ഗോപിനാഥ് രാവിലെ 10.15 ന് വിധി പറയുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24801/bail-verdict-tomorrow)