---
title: " ചുങ്കക്കുന്ന് ഗവ യുപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: " Victory festival organized at Chungakunnu Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248022/victory-festival-organized-at-chungakunnu-govt-up-school"
published_at: "2024-11-08T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e0df13f257_chunkakkunnu.jpg"
keywords: []
---

#  ചുങ്കക്കുന്ന് ഗവ യുപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ചുങ്കക്കുന്ന്: ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവത്തിൽ യുപി വിഭാഗം പ്രവൃത്തിപരിചയമേളയിൽ സെക്കൻഡ് റണ്ണറപ്പും, എൽ പി വിഭാഗം പ്രവൃത്തി പരിചയമേളയിൽ തേർഡ് റണ്ണറപ്പും നേടിയതിന്റെയും മറ്റ് മേളകളിലും കലാമേളയിലും ഉന്നത വിജയം കൈവരിച്ചതിന്റെയും ഭാഗമായി ചുങ്കക്കുന്ന് ഗവ യുപി സ്കൂളിൽ വിജയോത്സവം നടത്തി.

## Article Content

ചുങ്കക്കുന്ന്: ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവത്തിൽ യുപി വിഭാഗം പ്രവൃത്തിപരിചയമേളയിൽ സെക്കൻഡ് റണ്ണറപ്പും, എൽ പി വിഭാഗം പ്രവൃത്തി പരിചയമേളയിൽ തേർഡ് റണ്ണറപ്പും നേടിയതിന്റെയും മറ്റ് മേളകളിലും കലാമേളയിലും ഉന്നത വിജയം കൈവരിച്ചതിന്റെയും ഭാഗമായി ചുങ്കക്കുന്ന് ഗവ യുപി സ്കൂളിൽ വിജയോത്സവം നടത്തി.

വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് ചുങ്കക്കുന്ന് ടൗണിലേക്ക് റാലി നടത്തി. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടന കർമ്മം നിർവഹിച്ചു. മെമ്പർ മിനി പൊട്ടുങ്കൽ, എസ് എം സി പ്രസിഡണ്ട് ജസ്റ്റിൻ ജെയിംസ്, എം പി ടി എ പ്രസിഡണ്ട് സിന്ധു മാതിരം പള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, സീനിയർ അസിസ്റ്റൻറ് ഷാവു കെ വി, സ്റ്റാഫ് സെക്രട്ടറി സിനി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248022/victory-festival-organized-at-chungakunnu-govt-up-school)