---
title: "കേളകത്ത് മഹിളാ സംഗമം സംഘാടക സമിതി രൂപീകരിച്ചു"
english_title: "An organizing committee has been formed for the Mahila Sangamam at Kelakath."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248055/an-organizing-committee-has-been-formed-for-the-mahila-sangamam-at-kelakath"
published_at: "2024-11-08T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e32d6ddfa6_mved.jpg"
keywords: []
---

# കേളകത്ത് മഹിളാ സംഗമം സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** പേരാവൂർ: സി പി ഐ എം പേരാവൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നവം ബർ 17 ന് കേളകത്ത് നടക്കുന്ന മഹിളാ സംഗമത്തിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന രൂപീകരണ യോഗം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാനം ചെയ്തു. ജിജി ജോയ് അധ്യക്ഷയായിരുന്നു.

## Article Content

പേരാവൂർ: സി പി ഐ എം പേരാവൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നവം ബർ 17 ന് കേളകത്ത് നടക്കുന്ന മഹിളാ സംഗമത്തിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന രൂപീകരണ യോഗം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാനം ചെയ്തു. ജിജി ജോയ് അധ്യക്ഷയായിരുന്നു.

സി.ടി.അനീഷ്, തങ്കമ്മ സ്കറിയ, ടി.വിജയൻ, കെ പി ഷാജി, മൈഥിലി രമണൻ എന്നിവർ പ്രസംഗിച്ചു. 'മഹിളാരവം 'എന്ന പേരിൽ നടക്കുന്ന പരിപാടി ജനാധിപത്യ മഹിള അസോസിയേഷൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സുബൈദ പി.പി.ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഭാരവാഹികൾ: സി.ടി.അനീഷ് (ചെയർമാൻ) മൈഥിലി രമണൻ (കൺവീനർ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248055/an-organizing-committee-has-been-formed-for-the-mahila-sangamam-at-kelakath)