---
title: "പ്രിയങ്ക ഞായറാഴ്ച വയനാട്ടില്‍"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248089/wayanad"
published_at: "2024-11-09T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672eb8f34c6c1_download_(6).jpeg"
keywords: []
---

# പ്രിയങ്ക ഞായറാഴ്ച വയനാട്ടില്‍

> **Lead Summary:** **കല്‍പ്പറ്റ**: വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഞായർ, തിങ്കൾ ദിവസങ്ങളിൽ വയനാട്ടില്‍ മൂന്നാംഘട്ട പ്രചാരണത്തിനെത്തും. ഞായറാഴ്ച രാവിലെ 12 മണിക്ക് ആരംഭിക്കുന്ന പ്രചാരണ പര്യടത്തില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണത്തിനെത്തും.

## Article Content

**കല്‍പ്പറ്റ**: വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഞായർ, തിങ്കൾ ദിവസങ്ങളിൽ വയനാട്ടില്‍ മൂന്നാംഘട്ട പ്രചാരണത്തിനെത്തും. ഞായറാഴ്ച രാവിലെ 12 മണിക്ക് ആരംഭിക്കുന്ന പ്രചാരണ പര്യടത്തില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണത്തിനെത്തും.

12 മണിക്ക് കാട്ടിക്കുളം, ഒരു മണിക്ക് എടവക പഞ്ചായത്തിലെ രണ്ടേനാല്‍, ഒന്നര മണിക്ക് തരുവണ, രണ്ട് മണിക്ക് കോട്ടത്തറ, രണ്ടരക്ക് കമ്പളക്കാട്, മൂന്ന് മണിക്ക് നായ്‌ക്കെട്ടി, മൂന്നരക്ക് ചീരാല്‍, നാല് മണിക്ക് ചുള്ളിയോട്, നാലരക്ക് അമ്പലവയല്‍, അഞ്ചരക്ക് മൂപ്പൈനാട് എന്നിവിടങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. പ്രിയങ്കയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പതിനൊന്നാം തിയതി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ജില്ലയിലെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248089/wayanad)