---
title: "വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി"
english_title: "Ex-Horticorp MD accused of molesting maid surrenders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248122/ex-horticorp-md-accused-of-molesting-maid-surrenders"
published_at: "2024-11-09T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ee85060d55_md.jpg"
keywords: []
---

# വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി

> **Lead Summary:** കൊച്ചി: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി. കൊച്ചി വൈറ്റിലയിലെ വീട്ടില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ മുന്‍ എംഡി കെ ശിവപ്രസാദാണ് കീഴടങ്ങിയത്. കേസില്‍ ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.

## Article Content

കൊച്ചി: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി. കൊച്ചി വൈറ്റിലയിലെ വീട്ടില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ മുന്‍ എംഡി കെ ശിവപ്രസാദാണ് കീഴടങ്ങിയത്. കേസില്‍ ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.

ഒക്ടോബര്‍ 15നാണ് ഒഡിഷക്കാരിയായ യുവതി പീഡനത്തിനിരയായത്. രണ്ടുദിവസത്തിന് ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന വിവരം വീട്ടുജോലിക്കാരി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി രക്ഷിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് വീട്ടുടമയായ ശിവപ്രസാദ് തന്നെ പീഡിപ്പിച്ചു എന്ന് യുവതി മൊഴി നല്‍കിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പീഡനം നടന്നു എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് ശിവപ്രസാദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഇന്ന് രാവിലെയാണ് കൊച്ചി സൗത്ത് എസിപി മുന്‍പാകെ ശിവപ്രസാദ് കീഴടങ്ങിയത്. സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു എന്നാണ് പൊലീസ് കേസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248122/ex-horticorp-md-accused-of-molesting-maid-surrenders)