---
title: "അസമിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപെട്ടു"
english_title: "POCSO case accused jumps off train  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248150/pocso-case-accused-jumps-off-train"
published_at: "2024-11-09T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f0109e8f82_WhatsApp_Image_2024-11-09_at_11.58.10.jpeg"
keywords: []
---

# അസമിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപെട്ടു

> **Lead Summary:** കോഴിക്കോട്: പോക്‌സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നസീബി ഷെയ്ഖ് എന്നയാളാണ് പോലിസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. കേരള പൊലീസ് അസമില്‍ നിന്നും പിടികൂടി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത്.

## Article Content

കോഴിക്കോട്: പോക്‌സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നസീബി ഷെയ്ഖ് എന്നയാളാണ് പോലിസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. കേരള പൊലീസ് അസമില്‍ നിന്നും പിടികൂടി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത്.

നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതി രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248150/pocso-case-accused-jumps-off-train)