---
title: "മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ ട്രെയിനില്‍ നിന്ന് വീണ് 26 കാരി മരിച്ചു"
english_title: "kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248182/kozhikod"
published_at: "2024-11-09T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f0ea4ad4ac_a7ce13fb-6dff-4ae9-9e70-dac82d6d59b5.jpeg"
keywords: []
---

# മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ ട്രെയിനില്‍ നിന്ന് വീണ് 26 കാരി മരിച്ചു

> **Lead Summary:** **കോഴിക്കോട്:** മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ ട്രെയിനില്‍ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. കോഴിക്കോട് പയ്യോളി മൂരാട് വെച്ചാണ് സംഭവം.

## Article Content

**കോഴിക്കോട്:** മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ ട്രെയിനില്‍ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. കോഴിക്കോട് പയ്യോളി മൂരാട് വെച്ചാണ് സംഭവം.

കുടുംബത്തോടോപ്പം കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ്   അപകടം. ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയതായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ചു തിരികെ മടങ്ങുകയായിരുന്നു കുടുംബം.

പയ്യോളി പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗിരിജയാണ് മാതാവ്. ലിൻസി സഹോദരിയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248182/kozhikod)