---
title: "തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു"
english_title: "chennai "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248329/chennai"
published_at: "2024-11-10T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730317a8aa3a_download_(48).jpeg"
keywords: []
---

# തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

> **Lead Summary:** **ചെന്നൈ** :മുതിർന്ന തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

## Article Content

**ചെന്നൈ** :മുതിർന്ന തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

ജനപ്രിയ നടന്മാരിൽ ഒരാളായ ഡൽഹി ഗണേഷ് നാനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1944ൽ നെല്ലായിയിൽ ജനിച്ച ഡൽഹി ഗണേഷ് 1976ൽ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഭാരത് നാടക സഭ എന്ന ഡൽഹി നാടക സംഘത്തിലെ അംഗമായിരുന്നു ഡൽഹി ഗണേഷ്. സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248329/chennai)