---
title: "മട്ടന്നൂര്‍ തിയേറ്ററില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണുണ്ടായ അപകടം : രണ്ടുപേര്‍ ആശുപത്രി വിട്ടു"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248347/mattannur"
published_at: "2024-11-10T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673045fe74d35_Screenshot_2024-11-10_110428.jpg"
keywords: []
---

# മട്ടന്നൂര്‍ തിയേറ്ററില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണുണ്ടായ അപകടം : രണ്ടുപേര്‍ ആശുപത്രി വിട്ടു

> **Lead Summary:** **മട്ടന്നൂര്‍** : സഹിന തിയേറ്ററില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടു. പരിക്കേറ്റ നായാട്ടുപാറ സ്വദേശി സുനിത്ത് നാരായണന്‍ കൂത്തുപറമ്പ് സ്വദേശി ശരത്ത് എന്നിവരാണ് ആശുപത്രി വിട്ടത്. പരിക്കേറ്റ മറ്റു രണ്ടു പേര്‍ ആശുപത്രിയില്‍ തുടരുകയാണ്.

## Article Content

**മട്ടന്നൂര്‍** : സഹിന തിയേറ്ററില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടു. പരിക്കേറ്റ നായാട്ടുപാറ സ്വദേശി സുനിത്ത് നാരായണന്‍ കൂത്തുപറമ്പ് സ്വദേശി ശരത്ത് എന്നിവരാണ് ആശുപത്രി വിട്ടത്. പരിക്കേറ്റ മറ്റു രണ്ടു പേര്‍ ആശുപത്രിയില്‍ തുടരുകയാണ്.

തലയ്ക്ക് പരിക്കേറ്റ നായാട്ടുപാറ സ്വദേശി വിജില്‍, കൂത്തുപറമ്പ് സ്വദേശി സുബിഷ എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്.

ഇന്നലെ വൈകിട്ട് ആറോടെ സിനിമ തിയറ്ററിലെ വാട്ടര്‍ ടാങ്ക് പൊട്ടി സീലിങും കെട്ടിടാവശിഷ്ടങ്ങളും താഴേക്ക് വീണാണ് അപകടമുണ്ടായത്. വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു. വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളില്‍ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248347/mattannur)