---
title: "ബെംഗളൂരുവിൽ വാഹനാപകടത്തിൽ  പേരാവൂർ  പെരുന്തോടി സ്വദേശിയായ വിദ്യാർഥി മരിച്ചു"
english_title: "Accidentbangaluru"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248601/accidentbangaluru"
published_at: "2024-11-11T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731c28563ded_1000037079.jpg"
keywords: []
---

# ബെംഗളൂരുവിൽ വാഹനാപകടത്തിൽ  പേരാവൂർ  പെരുന്തോടി സ്വദേശിയായ വിദ്യാർഥി മരിച്ചു

> **Lead Summary:** **ബെംഗളൂരു: **ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌ത തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്‌ ശശീന്ദ്രനെ ഗുരുതര പരിക്കുകളോടെ ബെനാർഗട്ട ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്. തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രന്റെയും ഷാജിയുടെയും മകനാണ് പരിക്കേറ്റ റിഷ്ണു.

## Article Content

**ബെംഗളൂരു: **ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌ത തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്‌ ശശീന്ദ്രനെ ഗുരുതര പരിക്കുകളോടെ ബെനാർഗട്ട ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്. തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രന്റെയും ഷാജിയുടെയും മകനാണ് പരിക്കേറ്റ റിഷ്ണു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248601/accidentbangaluru)