---
title: "വാവ സുരേഷ് ഇന്ന് ആശുപത്രി വിടും."
english_title: "Vava suresh discharge today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24867/vava-suresh-discharge-today"
published_at: "2022-02-07T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62007cc0c693a_n3568054721644199046209c06f7a3dd3c38f403d6eb3c636e2323aecdc2fd3ffc269075b61217af4102087.jpg"
keywords: []
---

# വാവ സുരേഷ് ഇന്ന് ആശുപത്രി വിടും.

> **Lead Summary:** കോട്ടയം: പാമ്ബു കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

## Article Content

കോട്ടയം: പാമ്ബു കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പാമ്ബു കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരില്‍ വാവ സുരേഷിന് മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24867/vava-suresh-discharge-today)