---
title: "ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​കോ​ട​തി ഇന്ന് വി​ധി പ​റ​യും"
english_title: "Anticipatory bail verdict  today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24871/anticipatory-bail-verdict-today"
published_at: "2022-02-07T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200815f2f491_images - 2022-02-07T074759.043.jpeg"
keywords: []
---

# ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​കോ​ട​തി ഇന്ന് വി​ധി പ​റ​യും

> **Lead Summary:** കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും.

## Article Content

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ട​തി ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ടി​രു​ന്നു.

ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സു​രാ​ജ്, ബ​ന്ധു​വാ​യ അ​പ്പു, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട്, ശ​ര​ത് എ​ന്നി​വ​രാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10.30നാ​ണ് ഹൈ​കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നും പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യം. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി​യി​ല്‍ എ​ത്തി​യ​തി​നു​ശേ​ഷം മൂ​ന്ന് ദി​വ​സം ദി​ലീ​പി​നെ​യും മ​റ്റ് പ്ര​തി​ക​ളെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ ഹൈ​കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍ അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്ന് കേ​സി​ല്‍ ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം ന​ട​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24871/anticipatory-bail-verdict-today)