---
title: "സെ​ക്ക​ന്ത​രാ​ബാ​ദ് -​ തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്‌​സ്പ്ര​സ്  ഇന്നു മു​ത​ല്‍ ആ​ല​പ്പു​ഴ വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും"
english_title: "Sabari express route change"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24872/sabari-express-route-change"
published_at: "2022-02-07T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62008350a204f_images - 2022-02-07T075616.283.jpeg"
keywords: []
---

# സെ​ക്ക​ന്ത​രാ​ബാ​ദ് -​ തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്‌​സ്പ്ര​സ്  ഇന്നു മു​ത​ല്‍ ആ​ല​പ്പു​ഴ വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും

> **Lead Summary:** കൊ​ച്ചി: സെ​ക്ക​ന്ത​രാ​ബാ​ദ് -​ തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്‌​സ്പ്ര​സ് ഇന്നു മു​ത​ല്‍ ആ​ല​പ്പു​ഴ വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും.

## Article Content

കൊ​ച്ചി: സെ​ക്ക​ന്ത​രാ​ബാ​ദ് -​ തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്‌​സ്പ്ര​സ് ഇന്നു മു​ത​ല്‍ ആ​ല​പ്പു​ഴ വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും.

ഏ​റ്റു​മാ​നൂ​ര്‍ ചി​ങ്ങ​വ​നം സെ​ക്ഷ​നി​ലെ ട്രാ​ക്ക് ഇ​ര​ട്ടി​പ്പി​ക്ക​ല്‍ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വേ​ഗം കൂ​ട്ടു​ന്ന​തി​നാ​യി ശ​ബ​രി എ​ക്‌​സ്പ്ര​സ് മാ​ര്‍​ച്ച് അ​ഞ്ചു മു​ത​ല്‍ വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ റെ​യി​ല്‍​വേ​യു​ടെ അ​റി​യി​പ്പ്. ഇ​താ​ണ് നേ​ര​ത്തെ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന​ത്.

മാ​ര്‍​ച്ച നാ​ലു വ​രെ​യാ​യി​രി​ക്കും വ​ഴി​തി​രി​ച്ചു​വി​ട​ല്‍. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം എ​റ​ണാ​കു​ളം സൗ​ത്ത്, ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ധി​ക താ​ല്‍​ക്കാ​ലി​ക സ്റ്റോ​പ്പ് ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24872/sabari-express-route-change)