---
title: "ഒന്ന് മുതല്‍ ഒമ്ബതുവരെ ക്ലാസുകളില്‍ അധ്യയനം വൈകീട്ട്  വരെ ; തീരുമാനം ഇന്ന്"
english_title: "Classes till evening decision today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24874/classes-till-evening-decision-today"
published_at: "2022-02-07T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620085dc20a1c_images - 2022-02-07T080709.006.jpeg"
keywords: []
---

# ഒന്ന് മുതല്‍ ഒമ്ബതുവരെ ക്ലാസുകളില്‍ അധ്യയനം വൈകീട്ട്  വരെ ; തീരുമാനം ഇന്ന്

> **Lead Summary:** ഒന്ന് മുതല്‍ ഒമ്ബതുവരെ ക്ലാസുകളില്‍ അധ്യയനം വൈകീട്ട് വരെയാക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ 10. 30 ന്‌ചേരുന്ന ഉന്നതല യോഗം വിഷയം ചര്‍ച്ച ചെയ്യും.

## Article Content

ഒന്ന് മുതല്‍ ഒമ്ബതുവരെ ക്ലാസുകളില്‍ അധ്യയനം വൈകീട്ട് വരെയാക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ 10. 30 ന്‌ചേരുന്ന ഉന്നതല യോഗം വിഷയം ചര്‍ച്ച ചെയ്യും.

ഈ മാസം 14 നാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്ന് മുതല്‍ വൈകുന്നേരം വരെ നടക്കും. സംസ്ഥാനത്തെ കോളേജുകളില്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാംരംഭിക്കും. സ്‌കൂളുകള്‍ക്ക് പുറമെ ക്രഷുകള്‍,കിന്റര്‍ ഗാര്‍ട്ടനുകള്‍ എന്നിവയും 14 മുതല്‍ ആരംഭിക്കും.

കോവിഡ് വ്യാപനത്തില്‍ നേരിയ ആശ്വാസം വന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ ഓഫ് ലൈനായി തുടങ്ങാന്‍ തീരുമാനിച്ചത്. കുറേ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക 30 ശതമാനത്തിലെത്തി. എണ്‍പതിനായിരത്തോളം സാമ്ബിളുകള്‍ പരിശോധിച്ചതില്‍ നിന്ന് 26,729 പേരാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വന്നേക്കും. നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയില്‍ ഇല്ല. വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു. അതേസമയം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തണമെന്നും ക്വാറന്റൈന്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24874/classes-till-evening-decision-today)