---
title: "കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്കയായി മരണനിരക്ക്"
english_title: "Corona virus death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24880/corona-virus-death"
published_at: "2022-02-07T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62008e6ac9007_images - 2022-02-07T084338.134.jpeg"
keywords: []
---

# കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്കയായി മരണനിരക്ക്

> **Lead Summary:** തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്കയായി മരണനിരക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 37 ദിവസത്തിനിടെ 2107 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

## Article Content

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്കയായി മരണനിരക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 37 ദിവസത്തിനിടെ 2107 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

രണ്ട് നവജാത ശിശുക്കള്‍ അടക്കം ഒന്‍പത് കുട്ടികളും മരിച്ചു.

മറച്ചുവച്ച മരണം കൂടി പുറത്തുവരുമ്ബോള്‍ പട്ടിക അനുദിനം വലുതാവുകയാണ്. രണ്ടാം തരംഗത്തില്‍ പ്രതിദിനം 522 മരണം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 58,255 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

ഇന്നലെ 26,729 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും, സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 378 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24880/corona-virus-death)