---
title: "കണ്ണൂർ പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളത്തിന് തീപിടിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248810/kannur"
published_at: "2024-11-12T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733078aaf061_0499630e-03cd-4740-97bc-ce397d4cae9b.jpeg"
keywords: []
---

# കണ്ണൂർ പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളത്തിന് തീപിടിച്ചു

> **Lead Summary:** **പഴയങ്ങാടി**:പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ദുൽഹജ്ജ് എന്ന ഫൈബർ വള്ളത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

## Article Content

**പഴയങ്ങാടി**:പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ദുൽഹജ്ജ് എന്ന ഫൈബർ വള്ളത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വലയും എൻജിനും വള്ളവും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളുമാണ് കത്തി നശിച്ചത്. തീപിടുത്തത്തെ തുടർന്ന് വള്ളത്തിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പൂർണ്ണമായും കത്തിയ വള്ളം കടലിൽ മുങ്ങിപ്പോയി. കത്തിയ വള്ളത്തിന് സമീപത്തായി നിർത്തിയിട്ട മറ്റു വള്ളങ്ങളിലേക്ക് തീ പടാരാതിരുന്നത് ആശ്വാസമായി. ശിഹാബ്, സമീർ, മിൻഹാജ്, റിയാസ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കത്തിയ വള്ളം. തീപിടുത്തത്തെ തുടർന്ന് ഇന്ന് രാവിലെ മുതൽ ഉച്ചവരെ പുതിയങ്ങാടിയിൽ മത്സ്യത്തൊഴിലാളികൾ ഹർത്താൽ പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248810/kannur)