---
title: "വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കി"
english_title: "Bride suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24886/bride-suicide"
published_at: "2022-02-07T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200958ca7ef3_n3568212741644205409120be00f249027cf80a4a73a045154417ccbb34e1ed73b8ac6f68dad3b26bdb065c.jpg"
keywords: []
---

# വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കി

> **Lead Summary:** കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് ആത്മഹത്യ ചെയ്തത്.

## Article Content

കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് ആത്മഹത്യ ചെയ്തത്.

സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു മേഘ. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.

മേഘയുടെ വീട്ടില്‍ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കുകയായിരുന്നു. മണ്ഡപത്തില്‍ അലങ്കാരങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ബ്യൂട്ടീഷനോട് കുളിച്ചുവരാമെന്ന് പറഞ്ഞ് യുവതി കുളിമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും മേഘ കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങാതായതോടെ ബന്ധുക്കള്‍ വാതില്‍ തട്ടി വിളിച്ചു. തുറക്കാതായതോടെ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് കുളിമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24886/bride-suicide)