---
title: "ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് പേരാവൂർ ഓഫീസിന് മുന്നിൽ ഐ എൻ ടി യു സി പേരാവൂർ മേഖലാ കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും വ്യാഴാഴ്ച "
english_title: " INTUC Peravoor Zonal Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248860/intuc-peravoor-zonal-committee"
published_at: "2024-11-12T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673331fbe2896_march.jpg"
keywords: []
---

# ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് പേരാവൂർ ഓഫീസിന് മുന്നിൽ ഐ എൻ ടി യു സി പേരാവൂർ മേഖലാ കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും വ്യാഴാഴ്ച 

> **Lead Summary:** പേരാവൂർ: സംസ്ഥാന സർക്കാരിന്റെ ചൂട്ട് തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ചുമട്ട് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക, NFSA, BEIO തൊഴിലാളികളുടെ വേതന വർദ്ധനവ് നടപ്പിലാക്കുക, സ്കാഡ് (ടിമ്പർ) തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി പേരാവൂർ മേഖലാ കമ്മിറ്റി ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് പേരാവൂർ സബ് ഡിവിഷൻ ഓഫീസിനു മുൻപിൽ മാർച്ചും ധർണ്ണയും നടത്തും.

## Article Content

പേരാവൂർ: സംസ്ഥാന സർക്കാരിന്റെ ചൂട്ട് തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ചുമട്ട് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക, NFSA, BEIO തൊഴിലാളികളുടെ വേതന വർദ്ധനവ് നടപ്പിലാക്കുക, സ്കാഡ് (ടിമ്പർ) തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി പേരാവൂർ മേഖലാ കമ്മിറ്റി ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് പേരാവൂർ സബ് ഡിവിഷൻ ഓഫീസിനു മുൻപിൽ മാർച്ചും ധർണ്ണയും നടത്തും.

നവംബർ 14 ന് രാവിലെ 11:30 ന് കേരള ചുമട്ടുതൊഴിലാളി ഫെഡറേഷൻ INTUC ജില്ലാ പ്രസിഡണ്ട് എ.ടി. നിഷാന്ത് ഉദ്‌ഘാടനം ചെയ്യും. NTUC ടിമ്പർ യൂണിയൻ ജില്ലാ സെക്രട്ടറി സി ഹരിദാസ് അധ്യക്ഷനാകും. D.C.C. ജനറൽ സെക്രട്ടറി സി. വി. ബൈജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248860/intuc-peravoor-zonal-committee)