---
title: "കണ്ണൂരിൽ  ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച്  അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു"
english_title: "accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248947/accident"
published_at: "2024-11-13T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733ee1e04a7e_download_(9).jpeg"
keywords: []
---

# കണ്ണൂരിൽ  ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച്  അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. കയ്യങ്കോട്ട് സ്വദേശി അജാസ്, കണ്ണാടിപ്പറമ്പ് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും.

## Article Content

കണ്ണൂർ: കണ്ണൂർ മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. കയ്യങ്കോട്ട് സ്വദേശി അജാസ്, കണ്ണാടിപ്പറമ്പ് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248947/accident)