---
title: "വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്."
english_title: "wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248964/wayanad"
published_at: "2024-11-13T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673400184b0d9_download_(9).jpeg"
keywords: []
---

# വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്.

> **Lead Summary:** കോഴിക്കോട്: വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷം വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. മോക് പോളിങ് ആരംഭിച്ചു.

## Article Content

കോഴിക്കോട്: വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷം വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. മോക് പോളിങ് ആരംഭിച്ചു.

ഇരു മണ്ഡലങ്ങളിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. വയനാട് ലോക്സഭാ മണ്ഡ‍ലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കും. കടുത്ത മത്സരം നടക്കുന്ന ചേലക്കരയിലെ വിജയം സംസ്ഥാന സർക്കാറിന് നിർണായകമാണ്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248964/wayanad)