---
title: "കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248968/kannur"
published_at: "2024-11-13T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67340ba0440fe_download_(5).jpeg"
keywords: []
---

# കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്

> **Lead Summary:** **ഇരിക്കൂർ :**കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഇരിക്കൂർ ബ്ലോക്കിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ് നവംബർ 14 ന് രാവിലെ 10 മണി മുതൽ ഇരിക്കൂർ ബ്ലോക്ക് അഗ്രോ സർവ്വീസ് സെന്റർ കെട്ടിടത്തിൽ സംഘടിപ്പിക്കും. ഇരിക്കൂർ ബ്ലോക്ക് പരിധിയിലെ കർഷകർ, കർഷക സംഘങ്ങൾ, പാടശേഖര സമിതികൾ, കാർഷിക കർമ്മസേനകൾ, അഗ്രോ സർവ്വീസ് സെന്റർ, കൃഷിശ്രീ സെന്റർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 14 നകം അതാത് കൃഷിഭവനിൽ എത്തിക്കണം. വിവരങ്ങൾക്ക് കൃഷിഭവനുമായോ, കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോൺ നമ്പർ : 7558996401, 6282514561, 9746324372, 9383472050

## Article Content

**ഇരിക്കൂർ :**കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഇരിക്കൂർ ബ്ലോക്കിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ് നവംബർ 14 ന് രാവിലെ 10 മണി മുതൽ ഇരിക്കൂർ ബ്ലോക്ക് അഗ്രോ സർവ്വീസ് സെന്റർ കെട്ടിടത്തിൽ സംഘടിപ്പിക്കും. ഇരിക്കൂർ ബ്ലോക്ക് പരിധിയിലെ കർഷകർ, കർഷക സംഘങ്ങൾ, പാടശേഖര സമിതികൾ, കാർഷിക കർമ്മസേനകൾ, അഗ്രോ സർവ്വീസ് സെന്റർ, കൃഷിശ്രീ സെന്റർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 14 നകം അതാത് കൃഷിഭവനിൽ എത്തിക്കണം. വിവരങ്ങൾക്ക് കൃഷിഭവനുമായോ, കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോൺ നമ്പർ : 7558996401, 6282514561, 9746324372, 9383472050

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248968/kannur)