---
title: "മിനി ജോബ് ഫെയർ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248970/kannur"
published_at: "2024-11-13T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67340beb0922e_download_(4).jpeg"
keywords: []
---

# മിനി ജോബ് ഫെയർ

> **Lead Summary:** **

## Article Content

**

കണ്ണൂർ**:കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് രാവിലെ 10 മണി മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തും. തസ്തികകൾ: അസോസിയേറ്റ് ഡവലപ്‌മെന്റ് മാനേജർ, ഫീൽഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, സിസിടിവി ടെക്നിഷ്യൻ, സർവീസ് സെന്റർ ടെക്നിഷ്യൻ, ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ്, പ്രോഡക്റ്റ് പ്രൊക്യൂർമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്, ടെലി സെയിൽസ്, കാൾ സപ്പോർട്ട് ഏജന്റ്. യോഗ്യത: പ്ലസ് ടു, ഡിഗ്രി, ഐടിഐ/ഡിപ്ലോമ, (സി സി ടി വി ടെക്നിഷ്യൻ, ഡിജിറ്റൽ മീഡിയ, ടെക്നിഷ്യൻ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്). ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ; 0497 2707610, 62829420

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248970/kannur)