---
title: "മാണ്ഡ്യയിൽ വാഹനാപകടം: മണിക്കടവ് സ്വദേശി മരണപ്പെട്ടു; കൊളക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക് "
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248979/banglore"
published_at: "2024-11-13T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673419bcf19b3_download_(20).jpeg"
keywords: []
---

# മാണ്ഡ്യയിൽ വാഹനാപകടം: മണിക്കടവ് സ്വദേശി മരണപ്പെട്ടു; കൊളക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക് 

> **Lead Summary:** മാണ്ഡ്യ : മൈസൂരു-ബെംഗളൂരു റൂട്ടിലെ നള്ള കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ കർണാടക ആർ.ടി.സി. ബസ് ഇടിച്ച് ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയിൽ കെ.ടി.ഗിരീഷ് ആണ് മരിച്ചത്.

## Article Content

മാണ്ഡ്യ : മൈസൂരു-ബെംഗളൂരു റൂട്ടിലെ നള്ള കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ കർണാടക ആർ.ടി.സി. ബസ് ഇടിച്ച് ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയിൽ കെ.ടി.ഗിരീഷ് ആണ് മരിച്ചത്.

കൊളക്കാട് സ്വദേശിയായ ബൈജു എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്. ചൊള്ളമ്പുഴ ബൈജുവിന്റെ ഭാര്യ ബിൻസി മക്കളായ അക്ഷയ്, ആകാശ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് മൈസൂരുവിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം.

പരിക്കേറ്റവരെ ബന്ദി ഗോപാൽ ബി.ആർ.എം. മൾട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഡെയ്സിയാണ് ഗിരീഷിൻറെ ഭാര്യ. മക്കൾ : ഷോൺ, ഷാരോൺ (ഇരുവരും വിദ്യാർഥികൾ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248979/banglore)