---
title: "എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തുന്ന വാഹന പ്രചരണജാഥ സമാപിച്ചു"
english_title: "Nregworkers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249064/nregworkers"
published_at: "2024-11-13T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67346d0a15f23_1000037271.jpg"
keywords: []
---

# എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തുന്ന വാഹന പ്രചരണജാഥ സമാപിച്ചു

> **Lead Summary:** **പാനൂർ : ** എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏറിയാ കമ്മിറ്റിയുടെ നേതൃതൃത്തിൽ നടത്തുന്ന വാഹന പ്രചരണജാഥ സമാപിച്ചു.മൊകേരി പാത്തിപ്പാലത്ത് നിന്നും ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മീത്തലെ ചമ്പാട് സമാപിച്ചു.

## Article Content

**പാനൂർ : ** എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏറിയാ കമ്മിറ്റിയുടെ നേതൃതൃത്തിൽ നടത്തുന്ന വാഹന പ്രചരണജാഥ സമാപിച്ചു.മൊകേരി പാത്തിപ്പാലത്ത് നിന്നും ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മീത്തലെ ചമ്പാട് സമാപിച്ചു.

തൊഴിലുറപ്പ് പദ്ദതിതകർക്കുന്ന കേന്ദ്ര നിലപാട് തിരുത്തുക,ലേബർ ബഡ്ജറ്റ് വർദ്ദിപ്പിക്കുക,കൂലി 600 രൂപയായി വർദ്ദിക്കുക,തൊഴിലാളികളെ ദ്രോഹിക്കുന്നNMMS വഴി വിവിധ പ്രദേശങ്ങളിൽ ചെന്ന് ഫോട്ടോ എടുക്കണമെന്ന പ്രായോഗികമല്ലാത്ത നടപടികൾ പൂർണമായും പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വാഹന പ്രചരണ ജാഥ നടത്തിയത്.ജാഥാ ലീഡർ ഇ.വിജയൻ മാസ്റ്റർ പ്രസംഗിച്ചു.ലളിത അധ്യക്ഷത വഹിച്ചു.ജാഥാംഗങ്ങളായ അജിത രാജൻ,നസീർ ഇടവലത്ത്,സരള എന്നിവർ പ്രസംഗിച്ചു. ജനനി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249064/nregworkers)