---
title: "പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി തൂവൽ ശേഖരണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു"
english_title: "Fethercollectionandexicibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249074/fethercollectionandexicibition"
published_at: "2024-11-13T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734757984cf9_1000037287.jpg"
keywords: []
---

# പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി തൂവൽ ശേഖരണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു

> **Lead Summary:** **പിണറായി : **ലോകപ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ: സാലിം അലിയുടെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായിപിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ തൂവൽ ശേഖരണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. പിണറായി പഞ്ചായത്തിലെ വിദ്യാർത്ഥികൾ മത്സരത്തിൻ്റെ ഭാഗമായി ശേഖരിച്ച തൂവലുകളുടെ പ്രദർശനം പ്രശസ്ത പക്ഷി നിരീക്ഷകയും എഴുത്തുകാരിയുമായ കെ കെ ലതിക ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**പിണറായി : **ലോകപ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ: സാലിം അലിയുടെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായിപിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ തൂവൽ ശേഖരണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. പിണറായി പഞ്ചായത്തിലെ വിദ്യാർത്ഥികൾ മത്സരത്തിൻ്റെ ഭാഗമായി ശേഖരിച്ച തൂവലുകളുടെ പ്രദർശനം പ്രശസ്ത പക്ഷി നിരീക്ഷകയും എഴുത്തുകാരിയുമായ കെ കെ ലതിക ടീച്ചർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ വിമല അധ്യക്ഷത വഹിച്ചു അഡ്വ. വി പ്രദീപൻ, കെ പി രാമകൃഷ്ണൻ മാസ്റ്റർ പാറപ്രം ജെബിഎസ് ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർഎന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുംനാട്ടുകാരും പ്രദർശനം കാണാൻ എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249074/fethercollectionandexicibition)