---
title: "വീരാജ്പേട്ട ലോറി അപകടം ; പരിക്കേറ്റ  വള്ളിത്തോട് സ്വദേശി ഡ്രൈവർ  ചികിത്സയിൽ ഇരിക്കെ മരിച്ചു"
english_title: "Lorryaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249096/lorryaccident"
published_at: "2024-11-13T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67348758652d9_1000037305.jpg"
keywords: []
---

# വീരാജ്പേട്ട ലോറി അപകടം ; പരിക്കേറ്റ  വള്ളിത്തോട് സ്വദേശി ഡ്രൈവർ  ചികിത്സയിൽ ഇരിക്കെ മരിച്ചു

> **Lead Summary:** **ഇരിട്ടി : **കഴിഞ്ഞ ദിവസം വീരാജ്പേട്ട ടൗണിന് സമീപം അയ്യപ്പൻ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിച്ചത് .വള്ളിത്തോട് കേളംപീടിക സ്വദേശി കക്കാട്ടുപറമ്പിൽ പ്രബീത് ആണ് മരിച്ചത് . ഭദ്രാവതിയിൽ നിന്നും അരിയുമായി വരുമ്പോഴായിരുന്നു അപകടം . റോഡിലെ കുഴി ഒഴിവാക്കാനായി ലേറി വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ട്ടപെട്ട് 100 അടിയോളം താഴയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വീരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

## Article Content

**ഇരിട്ടി : **കഴിഞ്ഞ ദിവസം വീരാജ്പേട്ട ടൗണിന് സമീപം അയ്യപ്പൻ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിച്ചത് .വള്ളിത്തോട് കേളംപീടിക സ്വദേശി കക്കാട്ടുപറമ്പിൽ പ്രബീത് ആണ് മരിച്ചത് . ഭദ്രാവതിയിൽ നിന്നും അരിയുമായി വരുമ്പോഴായിരുന്നു അപകടം . റോഡിലെ കുഴി ഒഴിവാക്കാനായി ലേറി വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ട്ടപെട്ട് 100 അടിയോളം താഴയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വീരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

ഭാര്യ: സാജിത , ഉളിക്കൽ സ്വദേശിനിയാണ്. മക്കൾ: അർജുൻ, അജിൽ. ഇരുവരും കുന്നോത്ത് സെൻ്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾളാണ്. അച്ഛൻ പരേതനായ ശങ്കരൻ . അമ്മ : നന്ദിനി. സഹോദരൻ : പ്രശാന്ത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249096/lorryaccident)