---
title: "വടം വലി ജേതാക്കൾക്ക് സ്വീകരണം"
english_title: "Edoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249121/edoor"
published_at: "2024-11-13T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734b21d3062e_IMG-20241113-WA0036.jpg"
keywords: []
---

# വടം വലി ജേതാക്കൾക്ക് സ്വീകരണം

> **Lead Summary:** **ഇരിട്ടി** :എടൂർ സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വടം വലി സീനിയർ ഗേൾസിൽ സ്വർണം , സീനിയർ ബോയ്സിൽ വെള്ളി, ഹാൻഡ് ബോളിൽ വെള്ളി, ക്രിക്കറ്റിൽ വെങ്കലം -മെഡൽ ജേതാകളായ 13 കുട്ടികൾക്കും പരിശീലകർക്കും എടൂർ പൗരാവലിയുടെ സാന്നിധ്യത്തിൽ സ്വീകരണവും അനുമോദനവും നൽകി.

## Article Content

**ഇരിട്ടി** :എടൂർ സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വടം വലി സീനിയർ ഗേൾസിൽ സ്വർണം , സീനിയർ ബോയ്സിൽ വെള്ളി, ഹാൻഡ് ബോളിൽ വെള്ളി, ക്രിക്കറ്റിൽ വെങ്കലം -മെഡൽ ജേതാകളായ 13 കുട്ടികൾക്കും പരിശീലകർക്കും എടൂർ പൗരാവലിയുടെ സാന്നിധ്യത്തിൽ സ്വീകരണവും അനുമോദനവും നൽകി.

അനുമോദന സദസ് പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.തോമസ് വടക്കേമുറിയിൽ പ്രിൻസിപ്പാൾ ലിൻസി .പി. സാം, ആറളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ജോസ് അന്ത്യാംകുളം, കായിക പരിശീലനത്തിന് നേതൃത്വം വഹിച്ച ബേസിൽ അബ്രാഹം, പി.ടി.എ. പ്രസിഡണ്ട്  ജിമ്മി വട്ടം തൊട്ടിയിൽ, എം.പി.ടി.എ പ്രസിഡണ്ട് ബിന്ദു എടാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249121/edoor)