---
title: "രാജഗിരി ക്വാറിയും ക്രഷറും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ദയാബായി"
english_title: "The quarry and crusher reopened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24914/The-quarry-and-crusher-reopened"
published_at: "2022-02-07T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200ad858df6d_Picsart_22-02-07_10-55-47-571.jpg"
keywords: []
---

# രാജഗിരി ക്വാറിയും ക്രഷറും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ദയാബായി

> **Lead Summary:** രാജഗിരി ക്വാറിയും ക്രഷറും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രമുഖ സാമൂഹികപ്രവർത്തകയായ ദയാബായി ആവിശ്യപ്പട്ടു.ക്വാറി തുറക്കാൻ ഉള്ള നീക്കത്തെ തുടർന്ന് നാട്ടുകാർ നടത്തുന്ന സമരത്തിന് പിൻതുണ അറിയിച്ചാണ് ദയാബായി രാജഗിരിൽ എത്തിയത്. ക്വാറിയും പ്രദേശവും ഇവർ സന്ദർശിച്ചു.

## Article Content

രാജഗിരി ക്വാറിയും ക്രഷറും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രമുഖ സാമൂഹികപ്രവർത്തകയായ ദയാബായി ആവിശ്യപ്പട്ടു.ക്വാറി തുറക്കാൻ ഉള്ള നീക്കത്തെ തുടർന്ന് നാട്ടുകാർ നടത്തുന്ന സമരത്തിന് പിൻതുണ അറിയിച്ചാണ് ദയാബായി രാജഗിരിൽ എത്തിയത്. ക്വാറിയും പ്രദേശവും ഇവർ സന്ദർശിച്ചു.

മലയോര മേഖലയുടെ നാശത്തിനു തന്നെ കാരണമാകുന്ന ക്വാറിയും ക്രഷറും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണു നാട്ടുകാർ. ക്വാറി മൂലം രാജഗിരി, ജോസ്ഗിരി, മരുതുംതട്ട്, കാനംവയൽ തുടങ്ങിയ പ്രദേശങ്ങൾ പൂർണമായി നശിക്കുമെന്നും സമീപപ്രദേശങ്ങൾ ദുരന്തഭീഷണിയിലാകുമെന്നും രാജഗിരി പൈതൃക സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.

കർണാടക വനാതിർത്തിയോട് ചേർന്നും, മലയോരത്തെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴയുടെ സമീപത്തുമാണു ക്വാറിയും ക്രഷറും സ്ഥിതിചെയ്യുന്നത്. കരിങ്കൽ ഖനനം ആരംഭിക്കുന്നതോടെ ജലനിരപ്പ് താഴ്ന്നു പുഴയിലെ നീരൊഴുക്ക് നിലയ്ക്കുകയും ചെയ്യും.ഇതോടെ വേനൽക്കാലത്ത് മലയോര മേഖലയിൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാകും.

ഇതിനുപുറമെ രാജഗിരി -ജോസ്ഗിരി പൊതുമരാമത്ത് റോഡിനോട് ചേർന്നാണു ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നത്. ക്വാറിയിൽ നടക്കുന്ന സ്ഫോടനത്തിൽ കല്ലുകൾ തെറിച്ചു അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. ജനങ്ങളുടെ ആവശ്യപ്രകാരം ഗ്രാമസഭ ചേർന്നു പ്രമേയം പാസ്സാക്കിയാണു ക്വാറി അടച്ചുപൂട്ടിയത്.

ജനഹിതത്തിനു എതിരെ ഏകജാലക സംവിധാനം വഴി പ്രവർത്താനുമതി നേടിയെടുക്കാനുള്ള ശ്രമമാണു ഇപ്പോൾ നടന്നുവരുന്നത്.ദയാബായിക്ക് ഒപ്പം ക്വാറിവിരുദ്ധ സമരസമിതി നേതാക്കളായ ടോമി ജേക്കസ്, ജിജോ ജോയി, സ്കറിയ നടുവിലേക്കുറ്റ്, മൈക്കിൾ, ബിജു വടക്കൻ, ബേബി പുത്തൻപുര ,എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24914/The-quarry-and-crusher-reopened)