---
title: " മട്ടന്നൂർ-ഇരിക്കൂർ റോഡിൽ  വാഹന ഗതാഗതം നിരോധിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249161/iritty"
published_at: "2024-11-14T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735497de406a_download_-_2023-09-30T212811.971.jpeg"
keywords: []
---

#  മട്ടന്നൂർ-ഇരിക്കൂർ റോഡിൽ  വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **മട്ടന്നൂർ**: ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ കല്ലൂർ അമ്പലം വരെയുള്ള ഭാഗത്ത് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 16 മുതൽ 30 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി കെആർഎഫ്ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**മട്ടന്നൂർ**: ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ കല്ലൂർ അമ്പലം വരെയുള്ള ഭാഗത്ത് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 16 മുതൽ 30 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി കെആർഎഫ്ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ കോളേജ് റോഡ്, കൊളപ്പ വഴി ഇരിക്കൂർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. ഇരിക്കൂറിൽ നിന്ന് വരുന്ന വാഹനങ്ങൾ പയ്യപ്പറമ്പ്, കളറോഡ് വഴി മട്ടന്നൂർ ഭാഗത്തേക്ക് തിരിച്ചുവിട്ടതായും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249161/iritty)