---
title: "സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്  മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249176/kollam"
published_at: "2024-11-14T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67355ec798e1d_download_(27).jpeg"
keywords: []
---

# സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്  മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം :സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് ദമ്പതികൾ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്, ഭാര്യ കൊല്ലം സ്വദേശി പ്രീതി എന്നിവരാണ് മരിച്ചത്.

## Article Content

കൊല്ലം :സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് ദമ്പതികൾ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്, ഭാര്യ കൊല്ലം സ്വദേശി പ്രീതി എന്നിവരാണ് മരിച്ചത്.

ജോലിക്ക് എത്താത്തതിനെ തുടർന്ന് സ്‌പോൺസർ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. കിട്ടാതെ ആയതോടെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തി.

പൂട്ടിയ നിലയിലുള്ള വാതിലുകൾ പൊലീസ് സഹായത്തോടെ തകർത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വർഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് പ്രീതിയെ കൂടെ കൂട്ടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249176/kollam)