---
title: "അധ്യാപക ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249183/vacancy"
published_at: "2024-11-14T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67356af1c92de_download_(38).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** **കണ്ണൂർ**:കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ ഒഴിവുള്ള സംസ്‌കൃത (ന്യായം) അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറായി നിയമനം നടത്തുന്നതിന് നവംബർ 22ന് രാവിലെ 11 ന് പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസി. പ്രൊഫസറായി നിയമനം നേടാനുള്ള യോഗ്യതകൾ ഉണ്ടാകണം.

## Article Content

**കണ്ണൂർ**:കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ ഒഴിവുള്ള സംസ്‌കൃത (ന്യായം) അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറായി നിയമനം നടത്തുന്നതിന് നവംബർ 22ന് രാവിലെ 11 ന് പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസി. പ്രൊഫസറായി നിയമനം നേടാനുള്ള യോഗ്യതകൾ ഉണ്ടാകണം.

നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പിജി നേടിയ അപേക്ഷകരെ പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാണം. ഫോൺ: 0497 2800167.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249183/vacancy)