---
title: "ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂളിലെ കിണറ്റില്‍ വീണ് പരിക്ക്"
english_title: "Class 6 student injured after falling into school well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249273/class-6-student-injured-after-falling-into-school-well"
published_at: "2024-11-14T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735bea9a5c46_WhatsApp_Image_2024-11-14_at_14.38.44.jpeg"
keywords: []
---

# ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂളിലെ കിണറ്റില്‍ വീണ് പരിക്ക്

> **Lead Summary:** കൊല്ലം: ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂളിലെ കിണറ്റില്‍ വീണ് പരിക്ക്. കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് കിണറ്റിൽ വീണത്. ഉടൻ തന്നെ സ്‌കൂള്‍ ജീവനക്കാരന്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. കാല്‍വഴുതി വിദ്യാർത്ഥി കിണറിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്.

## Article Content

കൊല്ലം: ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂളിലെ കിണറ്റില്‍ വീണ് പരിക്ക്. കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് കിണറ്റിൽ വീണത്. ഉടൻ തന്നെ സ്‌കൂള്‍ ജീവനക്കാരന്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. കാല്‍വഴുതി വിദ്യാർത്ഥി കിണറിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. എന്നാല്‍ കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ചുറ്റുമതിലിന്റെ പൊക്കക്കുറവാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. തലയ്ക്കും നടുവിനും പരുക്കേറ്റ വിദ്യാര്‍ഥിയെ ശാസ്താകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249273/class-6-student-injured-after-falling-into-school-well)