---
title: "പേരാവൂർ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ഐഎൻടിയുസി ധർണ്ണ"
english_title: "INTUC Dharna In peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249285/intuc-dharna-in-peravoor"
published_at: "2024-11-14T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735ca26b07ba_intuc.jpg"
keywords: []
---

# പേരാവൂർ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ഐഎൻടിയുസി ധർണ്ണ

> **Lead Summary:** പേരാവൂർ: ഐഎൻടിയുസി പേരാവൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് എൻ ടി നിഷാന്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടെമ്പർ യൂണിയൻ ജില്ലാ സെക്രട്ടറി സി ഹരിദാസൻ അധ്യക്ഷത വഹിച്ചു.

## Article Content

പേരാവൂർ: ഐഎൻടിയുസി പേരാവൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് എൻ ടി നിഷാന്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടെമ്പർ യൂണിയൻ ജില്ലാ സെക്രട്ടറി സി ഹരിദാസൻ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി വി ബൈജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പീറ്റർ, ഐഎൻടിസി പേരാവൂർ മണ്ഡലം പ്രസിഡണ്ട് ബേബി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249285/intuc-dharna-in-peravoor)