---
title: "ചുങ്കക്കുന്ന് സെന്റ് കമ്മില്ലസ് ഹോസ്പിറ്റലിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു"
english_title: "free medical camp in kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249292/free-medical-camp-in-kelakam"
published_at: "2024-11-14T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735d273318dc_st_c.jpg"
keywords: []
---

# ചുങ്കക്കുന്ന് സെന്റ് കമ്മില്ലസ് ഹോസ്പിറ്റലിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

> **Lead Summary:** കേളകം: ചുങ്കക്കുന്ന് സെന്റ് കമ്മില്ലസ് ഹോസ്പിറ്റലിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ശിശുദിനത്തോടും, പ്രമേഹദിനത്തോടും അനുബന്ധിച്ച് 2024 നവംബർ 14 ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ചുങ്കക്കുന്ന് സെന്റ് കമ്മില്ലസ് സ്പെഷാലിറ്റി ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നത്. 

## Article Content

കേളകം: ചുങ്കക്കുന്ന് സെന്റ് കമ്മില്ലസ് ഹോസ്പിറ്റലിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ശിശുദിനത്തോടും, പ്രമേഹദിനത്തോടും അനുബന്ധിച്ച് 2024 നവംബർ 14 ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ചുങ്കക്കുന്ന് സെന്റ് കമ്മില്ലസ് സ്പെഷാലിറ്റി ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നത്. 

പ്രമുഖ ഡോക്ടർമാരായ ഡോ. നയന രാജൻ (ഫിസിഷ്യൻ), ഡോ. വിജയപ്രകാശ് (ഓർത്തോപീഡിക്), ഡോ. ഹാഷിക് നാലകത്ത് (പീഡിയാട്രീഷൻ), ഡോ. ബാലഗോകുൽ (അത്വാഹിതം), അഖിൽ (സീനിയർ ഫിസിയോതെറാപ്പിസ്റ്റ്) തുടങ്ങിയവരാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്. സൗജന്യ പരിശോധനയോടൊപ്പം സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിന്നു. നിരവധി പേരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249292/free-medical-camp-in-kelakam)